കിടപ്പുമുറിയിൽ തീപിടുത്തം; മദീനയിൽ മൂന്ന് കുട്ടികൾ ദാരുണമായി മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ

മദീന: സൗദി അറേബ്യയിലെ മദീനയിൽ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ വെന്തുമരിച്ചു. വൈദ്യുത ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് രാത്രി ഒമ്പതുമണിയോടെയാണ് ദാരുണമായ ദുരന്തമുണ്ടായത്. മാതാപിതാക്കൾ ക്ലിനിക്കിൽ പോയ സമയത്തായിരുന്നു അപകടം. ദാന (14), സിയാദ് (11), ദീം (5), അബ്ദുൽ അസീസ് (2 വയസ്സ്) എന്നിവർ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്.

അപ്പാർട്ട്‌മെന്റിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടൻതന്നെ സിവിൽ ഡിഫൻസിനെ വിവരമറിയിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് അബ്ദുൽ അസീസിനെയും സിയാദിനെയും മദീനയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇരുവരുടെയും ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കി പ്രശസ്തമായ ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ സംസ്കരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി ദീം പിന്നീട് മരണത്തിന് കീഴടങ്ങി. മസ്ജിദുന്നബവിയിൽ അസർ നമസ്കാരത്തിന് ശേഷം നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം ദീമിന്റെ ഭൗതികശരീരവും ബഖീഅ് ഖബർസ്ഥാനിൽ ഖബറടക്കി. അപകടത്തിൽ പരിക്കേറ്റ 14 കാരിയായ ദാന നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിൽ തുടരുകയാണ്.

Related Articles

- Advertisement -spot_img

Latest Articles