റിയാദിൽ നടക്കാനിരുന്ന യൂറോപ്യൻ യൂണിയൻ – ജി.സി.സി ഉച്ചകോടി മാറ്റിവെച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഒക്ടോബർ 24-ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാമത് യൂറോപ്യൻ യൂണിയൻ – ഗൾഫ് സഹകരണ കൗൺസിൽ (ഇ.യു – ജി.സി.സി) ഉച്ചകോടി മാറ്റിവെച്ചതായി യൂറോപ്യൻ കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു. ഉച്ചകോടിയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാകാം യോഗം മാറ്റിവെക്കാൻ കാര്യമെന്ന് ബൾഗേറിയൻ പ്രധാന മന്ത്രി റുമെൻ രാദേവ് ബ്രസൽസിൽ നടന്ന ഇ.യു നേതാക്കളുടെ ഉച്ചകോടിക്കു ശേഷം മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമാകുമായിരുന്ന ഉച്ചകോടിയാണ് അപ്രതീക്ഷിതമായി മാറ്റിവെച്ചത്.

Related Articles

- Advertisement -spot_img

Latest Articles