ഇൻസ്റ്റാഗ്രാമിലെ സർക്കാർ വിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്യുന്ന നടപടി വിജയിക്കില്ല: അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലെ തങ്ങൾക്കെതിരായ ആയിരക്കണക്കിന് പോസ്റ്റുകളും അക്കൗണ്ടുകളും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന ഡിജിറ്റൽ സെൻസർഷിപ്പ് നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ചോദ്യങ്ങളും പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അക്കൗണ്ടുകൾ നീക്കം ചെയ്തുകൊണ്ട് ജനങ്ങളുടെ ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും, ഈ നീക്കം ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിലൂടെ ജനം തങ്ങളുടെ ആശങ്കകളും ചോദ്യങ്ങളും ഉയർത്തുന്നത് ഒരു പ്ലാറ്റ്‌ഫോം വഴി മാത്രമാണെന്നും, ആ ചോദ്യങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ സമൂഹമാധ്യമങ്ങൾക്കപ്പുറത്താണ് നിലനിൽക്കുന്നതെന്നും ദീപ്‌കെ ചൂണ്ടിക്കാണിച്ചു. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തുകൊണ്ട് ഈ പ്രശ്നങ്ങളെ മറച്ചുവെക്കാൻ സാധിക്കില്ലെന്നും, ഇത്തരം സെൻസർഷിപ്പുകൾ ഭരണകൂടത്തോട് ജനങ്ങൾക്കുള്ള അവിശ്വാസം വർധിപ്പിക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.ജെ.പിക്ക് (CJP) പുറമെ പ്രമുഖ ഹാസ്യകലാകാരന്മാരായ വരുൺ ഗ്രോവർ, ദേശ്ഭക്ത് തുടങ്ങിയവരുടെ അക്കൗണ്ടുകളും, സ്വതന്ത്ര മാധ്യമപ്രവർത്തകരുടെയും വിവിധ വാർത്താ മാധ്യമങ്ങളുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ഇത്തരത്തിൽ വ്യാപകമായി നീക്കം ചെയ്യപ്പെടുന്നതായി ഇതിനകം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles