26.4 C
Saudi Arabia
Monday, March 30, 2026
spot_img

ഹജ്ജ്; ഇറാഖി തീർത്ഥാടകരുടെ ആദ്യ സംഘത്തെ അറാർ അതിർത്തിയിൽ സ്വീകരിച്ചു.

അറാർ: ഇറാഖിൽ നിന്ന് വിശുദ്ധ ഹജ്ജിനെത്തിയ ആദ്യ സംഘത്തെ അറാർ അതിർത്തിയിൽ സ്വീകരിച്ചു. ഇറാഖിൽ നിന്നും 192 ബസുകളിലായാണ് ഈ വർഷത്തെ ഹജ്ജിന് തീർത്ഥാടകർ എത്തിച്ചേരുന്നത്.

തീർത്ഥാടകർക്ക് ആവശ്യമായ മികച്ച സേവനം നൽകുന്നതിനും രാജ്യത്ത് എത്തിയത് മുതൽ തിരിച്ചു പോകുന്നത് വരെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ  മന്ത്രാലയം വരുത്തിയിട്ടുണ്ട്.

അതിർത്തിയിൽ തീർത്ഥാടകരുടെ പ്രയാസങ്ങൾ ലഘൂകരിക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അമീർ പ്രിൻസ് ഫൈസൽ ബിൻ ഖാലിദിന്റെ മേൽനോട്ടത്തിൽ മേഖലയിലെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മെഡിക്കൽ, പ്രതിരോധ, ബോധവൽക്കരണ പരിചരണം ഉൾപ്പെടെ സമഗ്രമായ സേവനങ്ങൾ നൽകാനും ആവശ്യമായ മാനവ വിഭവശേഷിയും അനുവദിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles