റിയാദ്: തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ് റാഷിക് (24) റിയാദിൽ നിര്യാതനായി. റസാഖ് ആണ് പിതാവ്, മാതാവ്: റംല, സഹോദരി: റാഷിദ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിന്റെ മേൽനോട്ടത്തിൽ ഭാരവാഹികളായ ജുനൈദ് താനൂർ, ഹാഷിം മൂടാൽ, നസീർ കണ്ണീരി, അബ്ദുറഹിമാൻ ചേലേമ്പ്ര, ഷറഫ്, തേഞ്ഞിപ്പലം എന്നിവർ ഏകോപിപ്പിച്ചു വരുന്നു.



