ബിഷയിൽ കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അബഹ: ബിഷയിൽ കൊല്ല പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പൊയി. രണ്ട് ആഴ്‌ച മുമ്പാണ് രാജസ്ഥാൻ സ്വദേശി കൊല്ലപ്പെടുന്നത്. കൂടെ ജോലി ചെയ്‌തിരുന്ന ഏത്യോപൻ സ്വദേശിയുടെ ക്രൂര മർദ്ദനമേറ്റാണ് രാജസ്ഥാൻ ജാക്‌പുര ബൻസ്വോര സ്വദേശി ശങ്കർ ലാൽ കൊല്ലപ്പെട്ടത്. 23 വയസ്സ് പ്രായമായിരുന്നു കൊല്ലപ്പെട്ട നഗർ ലാലിന്.

ബിഷക്ക് സമീപം ആട്ടിടയനായി ജോലി ചെയ്‌ത്‌ വരികയായിരുന്നു ശങ്കർ ലാൽ. കൊലപ്പെടുത്തിയ എത്യോപ്യൻ സ്വദേശിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിഷയിലെ കിംഗ് അബ്ദുല്ല ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി. നിയമ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബിഷയിൽ നിന്നും റിയാദ് വഴി അഹമ്മദാബാദ് എയർപോർട്ടിൽ എത്തിച്ചു. അവിടെ നിന്നും റോഡ് മാർഗം നാട്ടിലേക്ക് കൊണ്ട് പോയി.

ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദാ കോൺസുലേറ്റ് CCWA മെമ്പറുമായ അബ്ദുൽഅസീസ് പാതിപറമ്പൻ കൊണ്ടോട്ടിയുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയയത്. ശങ്കർ ലാലിൻ്റെ കുടുംബം അബ്‌ദുൽ അസീസിനെ ചുമതല പെടുത്തുകയായിരിന്നു. ഒരു മുമ്പ് സൗദേശി പൗരൻറെ വെടിയേറ്റ് കാസർകോഡ് സ്വദേശി കൊല്ലപ്പെട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles