തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കോടിയുടെ ഹഷീഷ് പിടികൂടി

തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ട. ഒരു കോടി രൂപ വില വരുന്ന ഹഷീഷ് പിടികൂടി. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ ഡാൻസാഫ് ടീമും തൃശൂർ സിറ്റി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. ഓണാഘോഷങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ലഹരി കടത്ത്.

ചൊവ്വാഴ്‌ച രാവിലെ കോയമ്പത്തൂരിൽ നിന്നും ട്രെയിൻ മാർഗം തൃശൂരിലെത്തിയ എരുമപ്പെട്ടി ദേശമംഗലം സ്വദേശി മുഹമ്മദ് (28) ആണ് പിടിയിലായത്. റയിൽവേ സ്റ്റേഷന് വശത്തുനിന്നാണ് ഇയാളെ സംയുക്ത സേന പിടി കൂടിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു കോടിയോളം രൂപ വില വരുന്ന ഹഷീഷ് ഓയിൽ പിടി കൂടുകയായിരുന്നു. ബംഗളുരുവിൽ നിന്നും എത്തിച്ചതായിരുന്നു ഹഷീഷ്. ഇയാളുടെ മൊബൈൽ ഫോണും പരിശോധിച്ചുവരികയാണ്. ലഹരി ഇടപാടുകാരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles