കാലടി സർവകലാശാല: അടിയന്തര പരീക്ഷാ അനുമതി സുപ്രീം കോടതി തള്ളി; യോഗ്യതയെങ്കിൽ പ്രത്യേക പരീക്ഷ നടത്താം

ന്യൂഡൽഹി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി സമർപ്പിച്ച അടിയന്തര ഹരജി സുപ്രീംകോടതി തള്ളി. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതുപോലെ പരീക്ഷ എഴുതാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. എന്നാൽ സസ്പെൻഷൻ നടപടികൾ പൂർത്തിയായി വിദ്യാർത്ഥികൾ യോഗ്യരാണെന്ന് കണ്ടെത്തുകയാണെങ്കിൽ അവർക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്തുന്ന കാര്യം സർവകലാശാലയ്ക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ക്യാമ്പസ് സമരത്തെ തുടർന്ന് സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളാണ് അർധരാത്രിയോടെ അടിയന്തര ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യത്തിന് ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടി പരീക്ഷാ വിലക്കേർപ്പെടുത്തിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു ഹരജി. സസ്‌പെൻഷനിലായതുകൊണ്ടാണ് തങ്ങൾക്ക് ഹാജരില്ലാത്ത സാഹചര്യം ഉണ്ടായതെന്നും, ഇത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമുള്ള വാദമാണ് വിദ്യാർത്ഥികൾ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ കേസിൽ അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles