29.1 C
Saudi Arabia
Sunday, March 29, 2026
spot_img

പാലക്കാട് വീട്ടിൽ പൊട്ടിത്തെറി; പിന്നാലെ തീപിടുത്തം

പാലക്കാട്: പുതുനഗരം മാങ്ങോട്ട് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട്‍ പേർക്ക് പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശി ഷെരീഫ് (40), സഹോദരി ഷഹാന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഷെരീഫിന്റെ പരിക്ക് ഗുരുതരമാണ്.

പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചക്കായിരുന്നു സംഭവം. പൊട്ടിത്തെറിക്ക് പിന്നലെ തീ ആളിപടരുകയായിരുന്നു. പരിക്ക് പറ്റിയ രണ്ടു പേരെയും പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഷെരീഫിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് വീട്ടിൽ പരിശോധ നടത്തിവരികയാണ്. ഗ്യാസ് സ്റ്റോവ് പൊട്ടിത്തെറിച്ചാണ് അപ്കജാഡ്യം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

 

Related Articles

- Advertisement -spot_img

Latest Articles