കസ്‌റ്റഡി മർദ്ദനം; പൊലീസുകാരെ പിരിച്ചുവിടണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കസ്‌റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. നിലവിലെ ഡിഐജി പ്രതികൾക്കൊപ്പമാണെന്നും വിഡി സതീശൻ ആരോപിച്ചു.

തീവ്രവാദികൾ പോലും ഇത്തരത്തിലുള്ള ക്രൂരത ചെയ്യില്ലെന്നും മർദ്ദിച്ച അഞ്ച് ഉദ്യോഗസ്ഥർ പ്രതി പട്ടികയിൽ പോലുമില്ലെന്നും വിഡി സതീശൻ കത്തിൽ ചൂണ്ടികാട്ടി. സുജിത്ത് സ്റ്റേഷനിൽ നേരിട്ടത് ക്രൂരമായ പീഡനമാണെന്നും ക്രിമിനലുകൾ പോലും ചെയ്യാത്ത ക്രൂരതയാണ് പോലീസുകാർ ചെയ്തതെന്നും സതീശൻ നേരത്തെ ആരോപിച്ചിരുന്നു.

മർദ്ദിച്ചിട്ടും മർദ്ദിച്ചിട്ടും മതി വരാത്ത രീതിയിൽ സുജിത്തിനെ പോലീസുകാർ മർദ്ദിച്ചു അവശനാക്കി. അതിനും പുറമെയാണ് കള്ളക്കേസിൽ കുടുക്കിയത്. എസ്‌ഐ ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതിനിടെ സുജിത്തിനെ മർദ്ദിച്ച കേസിലെ പ്രതിയെ പൊലീസുകാരൻ സജീവന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാമാർച്ച് നടത്തി. കേസിലെ പ്രതികളായ സജീവൻ ഉൾപ്പടെ നാല് പേരുടെ ചിത്രങ്ങൾ അടങ്ങിയ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുകൾ സജീവന്റെ വീടിന്റെ പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പതിച്ചു. സജീവൻ നാടിന് അപമാനം എന്ന ഫ്ളക്സ് ബോർഡുകളായും വഴിയരികിൽ സ്ഥാപിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles