കോഴിക്കോട് ഹണിട്രാപ് കേസ്; യുവതിയുൾപ്പടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് 1.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിലായി. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശിനി അൻസിന, അൻസിനയുടെ ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് അറസ്റ്റിലായത്.

യുവാവുമായി അടുപ്പം സ്ഥാപിച്ച ശേഷം മടവൂരിലെ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിയെടുത്തുവെന്നാണ് പരാതി. യുവാവിന്റെ പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്‌റ്റ് ചെയ്‌തത്‌. പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയിൽ ഹാജരാക്കും.

Related Articles

- Advertisement -spot_img

Latest Articles