21.7 C
Saudi Arabia
Saturday, March 28, 2026
spot_img

ആർ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്‌തിൽ

ഈജിപ്‌ത്‌: മുഹമ്മദ് നബി(സ്വ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഈജിപ്‌തിൽ അന്താരാഷ്ട്ര മീലാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സയ്യിദുൽ ബഷർ കോണ്‍ക്ലേവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും വിദ്യാര്‍ഥികളും പങ്കെടുക്കും.

“മുഹമ്മദ് നബി (സ്വ)യെ കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാറും വിവിധ ഭാഷകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ നബി കീര്‍ത്തനങ്ങളും സീറ-മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങള്‍ അര്‍പ്പിച്ച സംഭാവനകള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിക്കുന്ന സ്റ്റുഡന്റ്സ് കമ്മ്യൂൺ, ക്ലോസിംഗ് സെറിമണി എന്നിവ നടക്കും.

ഡോ. ഇബ്‌റാഹിം നജ്ം, ഡോ. അഹമദ് മംദൂഹ്, ഡോ. ജമാല്‍ ഫാറൂഖ്, ഡോ.സയ്യിദ് ബലാത്, പ്രൊഫ. ജമാല്‍ ഫാറൂഖ് ദഖാഖ്, പ്രൊഫ. സുബ്ഹി അബ്ദല്‍ ഫത്താഹ് റാബി, ശൈഖ് അഹമദ് ഹുസൈന്‍ അല്‍ അസ്ഹരി, പ്രൊഫ. ഖാലിദ് ശാകിര്‍ അതിയാഹ് സുലൈമാന്‍,ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. അബ്ദല്‍ ഹകീം അലി അല്‍ അസ്ഹരി തുടങ്ങിയ പണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും

Related Articles

- Advertisement -spot_img

Latest Articles