സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെയാണ് തേവര പോലീസ് സ്‌റ്റേഷനിലും ഫെഫ്‌കക്കും പരാതി. കാസ്റ്റിങ് കൗച്ചിൻറെ പേരിൽ വെഫെറർ ഫിലിംസിനെ അപകീർത്തിപെടുത്തിയതിന് കമ്പനിയാണ് പരാതി നൽകിയത്,

ദിനിൽ ബാബുവുമായി വെഫെറർ ഫിലിംസിന് യാതൊരു ബന്ധവും ഇല്ലെന്നും വേഫറിന്റെ ഒരു ചിത്രത്തിലും ദിനിൽ ബാബു ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി. വെഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണണമെന്നും പറഞ്ഞ് ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിലുള്ള ഫേവറൈറ്റിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ടുപോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതി പറഞ്ഞു.

വെഫെറർ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകൾ ദുൽഖർ സൽമാന്റെയോ വെഫെറർ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്തു വരികയുള്ളൂ. എന്നും മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി അറിയിച്ചു

Related Articles

- Advertisement -spot_img

Latest Articles