ദമ്മാം: കോണിക്കൽ വീട്ടിൽ സുനിൽ കുട്ടപ്പൻ (52) ആണ് മരിച്ചത്. അൽഹസ ജബൽ ഹാറക്ക് സമീപം ജാഫർ കോളാബിയായിൽ ഒരു സ്വകാര്യ ലോൺഡ്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. പതിനൊന്ന് വർഷമായി സുനിൽ അൽ ഹസയിലുണ്ട്.
പിതാവ്: കോണിക്കൽ കുട്ടപ്പൻ, മാതാവ്: രുഗ്മിണി, ഭാര്യ: സജിത. രണ്ട് മക്കളുണ്ട്. നവോദയ സംസ്കാരികവേദി ഏരിയ സാമൂഹിക ക്ഷേമ വിഭാഗത്തിൻറെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.



