സ്വദേശി വൽക്കരണം; അക്കൗണ്ടിങ് ജോലികളിലും ആദ്യഘട്ടം ആരംഭിച്ചു.

റിയാദ്: സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്, സ്വകാര്യമേഖലയിലെ അക്കൗണ്ടിങ് ജോലികളിൽ സ്വദേശിവത്കരണത്തിന്റെ (സൗദിവത്കരണം) ആദ്യഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD) വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ചു. അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 40 ശതമാനം സൗദി പൗരന്മാരെ നിയമിക്കുക എന്നതാണ് ആദ്യഘട്ടത്തിലെ പ്രധാന ലക്ഷ്യം.

രാജ്യത്തെ യുവതലമുറയ്ക്ക്, പ്രത്യേകിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്വകാര്യമേഖലയിൽ ദേശീയ കേഡറുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, അതുവഴി സാമ്പത്തിക വ്യവസ്ഥയിൽ സ്വദേശികളുടെ സംഭാവന ഉറപ്പാക്കുക എന്നതാണ് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഈ സ്വദേശിവത്കരണ പദ്ധതി അഞ്ച് വർഷം നീണ്ടുനിൽക്കുന്ന അഞ്ച് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. 2026 ഒക്ടോബർ 27-ന് രണ്ടാം ഘട്ടത്തിൽ 50 ശതമാനമായും, 2028 ഒക്ടോബർ 27-ന് ആരംഭിക്കുന്ന നാലാം ഘട്ടത്തിൽ ഇത് 70 ശതമാനമായും ഉയരും. കൂടാതെ, മൂന്നോ നാലോ അക്കൗണ്ടന്റുമാർ മാത്രമുള്ള സ്ഥാപനങ്ങളെ അഞ്ചാം ഘട്ടത്തിൽ 30% സ്വദേശിവത്കരണ പരിധിയിൽ കൊണ്ടുവരും.

ഇന്ത്യക്കാരടക്കം നിരവധി വിദേശികൾ ജോലി ചെയ്യുന്ന അക്കൗണ്ടിങ് മേഖലയിൽ കർശനമായ സ്വദേശിവത്കരണ നടപടികൾ നടപ്പിലാകുന്നതോടെ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യതയുണ്ട്. 2025 ജനുവരിയിൽ പ്രഖ്യാപിച്ച, വിവിധ മേഖലകളിലെ 269 തൊഴിലുകളിൽ സ്വദേശിവത്കരണ നിരക്ക് ഉയർത്താനുള്ള മന്ത്രാലയത്തിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം

Related Articles

- Advertisement -spot_img

Latest Articles