20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ബീഹാർ തെരഞ്ഞെടുപ്പ് സംഘർഷം; മൊകാമയിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു

പാറ്റ്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാറ്റ്‌നയിലെ മൊകാമയിൽ നടന്ന വെടിവെപ്പിൽ ജൻ സൂരജ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ദുലാർചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് വിഭാഗങ്ങളുടെ വാഹനവ്യൂഹങ്ങൾ കടന്നുപോകുന്നതിനിടെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് നേരെ വെടിയുതിർക്കുകയും വാഹനം ഇടിച്ചുകയറ്റാൻ ശ്രമിക്കുകയും ചെയ്‌തതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ (ബർഹ്-2) അഭിഷേക് സിംഗ് വ്യക്തമാക്കി.

നവംബർ 6, 11 തീയതികളിലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14-നാണ് ഫലപ്രഖ്യാപനം. ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ നടന്ന അക്രമം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്

Related Articles

- Advertisement -spot_img

Latest Articles