20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ജുബൈലിൽ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് ശ്രദ്ധേയമായി

ജുബൈൽ: ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ജുബൈൽ കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് വൻ വിജയമായി സമാപിച്ചു. പ്രവാസ ലോകത്തെ വനിതകളെ ലക്ഷ്യമിട്ട് നടത്തിയ മെഡിക്കൽ ക്യാമ്പിലെ പങ്കാളിത്തം ശ്രദ്ധേയമായി.

സമാജം പ്രസിഡന്റ് ആഷാ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം രക്ഷാധികാരി സാറാഭായ് സൈഫുദ്ധീൻ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

കിംസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവി ഡോ. റസിയ സാബു സ്തനാർബുദത്തെക്കുറിച്ചുള്ള സമഗ്രമായ അവബോധ ക്ലാസ്സ് നയിച്ചു. സൗദി ഹാർട്ട് അസോസിയേഷൻ സർട്ടിഫൈഡ് ട്രെയിനർ സിസ്റ്റർ ലിനി വിവേക് പൊതുവായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ് അവതരിപ്പിച്ചു.

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി ഇനിയും ഇത്തരം പ്രയോജനകരമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ലേഡീസ് വിംഗ് ഭാരവാഹികൾ അറിയിച്ചു.

വൈസ് പ്രസിഡന്റ് ധന്യ ഫെബിൻ ആശംസകൾ അറിയിച്ച് സംസാരിച്ചു. ക്ലാസുകൾ നയിച്ചവർക്കുള്ള ആദരങ്ങൾ സെക്രട്ടറിമാരായ ബിബി രാജേഷ്, ശാലിനി ദീപേഷ് എന്നിവർ നൽകി. ട്രഷറർ സോണിയ മോറിസ് പരിപാടികൾ നിയന്ത്രിച്ചു.

വൈസ് പ്രസിഡണ്ട് അനു സൂരജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു ശരത്, ഫാത്തിമ അഫ്സൽ, ജിജി ലീനസ്, ഗീതു വിഷ്ണുജിത് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. സെക്രട്ടറി നീതു രാജേഷ് സ്വാഗതവും സെക്രട്ടറി സിനി സന്തോഷ് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles