ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു; പ്രതി പിടിയിൽ

തിരുവനന്തപുരം: കേരള എക്‌സ്പ്രസിൻ്റെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വർക്കല അയന്തി ഭാഗത്ത് വെച്ച് ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. ലേഡീസ് കമ്പാർട്ട്മെൻ്റിൽ അതിക്രമിച്ചു കയറിയ ഒരാളാണ് യുവതിയെ തള്ളിയിട്ടത്.

ട്രെയിനിൽ നിന്ന് വീണതിനെ തുടർന്ന് യുവതിക്ക് ബോധം നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌തു. ഉടൻ തന്നെ ഇവരെ വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവയിൽ നിന്നാണ് യുവതി ടിക്കറ്റ് എടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ തള്ളിയിട്ട തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട സ്വ​ദേ​ശി സുരേഷ് കുമാറിനെ റെയിൽവേ പോലീസ് പി​ടി​കൂടി. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നേയുള്ളൂ. പ്രതി മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം.

 

 

 

Related Articles

- Advertisement -spot_img

Latest Articles