ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം വേങ്ങര കിളിനക്കോട് പുള്ളാട്ട് സ്വദേശിയായ അബ്ദുൽ മജീദാ(61) ണ് മരിച്ചത്.

ഷാറാ തഹ്‌ലിയയിൽ ജോലി ചെയ്‌തു വരികയായിരുന്ന മജീദിനെ ഹൃദയാഘാതത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ ജിദ്ദ കെ.എം.സി.സി. വെൽഫെയർ വിങിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles