20.7 C
Saudi Arabia
Wednesday, March 25, 2026
spot_img

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

നോയിഡ: പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ യുവതിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നാം വർഷ ബിഫാം വിദ്യാർഥിയായ ദീപക് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്‌തു.

ഗൗതം ബുദ്ധ നഗറിലെ ബംബാവാഡ് സ്വദേശിയായ മഹിപാൽ ആണ് വെടിയേറ്റു മരിച്ചത്. മഹിപാലിൻ്റെ മകളെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദീപക് ശല്യം ചെയ്തിരുന്നു. യുവതി ഈ ആവശ്യം നിരസിച്ചതോടെ പ്രകോപിതനായ ദീപക് മഹിപാലിനെ ആക്രമിക്കുകയായിരുന്നു.

മഹിപാലിൻ്റെ നെഞ്ചിൽ രണ്ട് തവണയാണ് പ്രതി നിറയൊഴിച്ചത്. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന പ്രതിയെ 50-ൽ അധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് ധൂം ബൈപാസിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ പക്കൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്ക്, തിരകൾ, ഐഫോൺ, മോട്ടോർ സൈക്കിൾ എന്നിവ പോലീസ് പിടിച്ചെടുത്തു.മഹിപാലിൻ്റെ മൃതദേഹം ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ് വേയിൽ നിന്നാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

 

Related Articles

- Advertisement -spot_img

Latest Articles