24.5 C
Saudi Arabia
Monday, February 23, 2026
spot_img

കെന്റക്കിയിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തിൽ വിമാനത്തിന് തീ പിടിച്ചു; എയർഫീൽഡ് അടച്ചു

വാഷിഗ്ടൺ : അമേരിക്കയിലെ കെന്റക്കിയിലുള്ള ലൂയിസ്‌വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടമുണ്ടായതിനെ തുടർന്ന് എയർഫീൽഡ് താൽക്കാലികമായി അടച്ചു. യുപിഎസ് കമ്പനിയുടെ MD-11 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്

വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ ചിറകിൽ തീ പടരുകയായിരുന്നു. വിമാനം തകർന്നുവീണതിനെ തുടർന്ന് വലിയ തീഗോളം ഉണ്ടാവുകയും, സമീപത്തെ വ്യാവസായിക മേഖലയിലെ കെട്ടിടങ്ങൾക്കും തീപിടിക്കുകയും ചെയ്തു.

വിമാനത്തിൽ മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ ഏഴു പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയർപോർട്ട് അടച്ചതിനെ തുടർന്ന് വിമാന സർവീസുകൾ താറുമാറായതായും അധികൃതർ അറിയിച്ചു.

വിമാനം ഹവായിയിലേക്ക് പോകേണ്ടിയിരുന്നതിനാൽ വലിയ അളവിൽ ഇന്ധനം വഹിച്ചിരുന്നു. ഇത് തീപിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. യു പി എസ് പാർസൽ സർവീസിന്റെ പ്രധാനപ്പെട്ട പാക്കേജ് സോർട്ടിംഗ് ഹബ്ബാണ് ലൂയിസ്‌വില്ലെ വിമാനത്താവളം.

അപകടത്തിന്റെ വീഡിയോ

https://x.com/FlightEmergency/status/1985855305033396364?t=yw48NWnDanSd6PRAX3QRfQ&s=08

Related Articles

- Advertisement -spot_img

Latest Articles