അൽ-ഖോബാറിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ അൽ-ഖോബാറിൽ ഹൃദയാഘാതം മൂലം ഒരു മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം സ്വദേശി അരുൺ കുമാർ (48) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അരുൺ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൽ-ഖോബാറിലെ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം സൗദിയിൽ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

 

Related Articles

- Advertisement -spot_img

Latest Articles