പോലീസ് രാജിനെതിരെ; വി.എസ്. സുജിത്ത് കുന്നംകുളത്ത് യു.ഡി.എഫ്. സ്ഥാനാർഥി

തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്നു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊവ്വന്നൂർ ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥിയാണ് സുജിത്ത്.

പോലീസ് അതിക്രമത്തിനെതിരെ നടത്തിയ മൂന്ന് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് അദ്ദേഹം ഇറങ്ങുന്നത്. ഇത് പോലീസിനെതിരായ ഒരു ജനവിധി കൂടിയാകുമെന്നാണ് സുജിത്തിൻ്റെ പ്രതികരണം.

മർദ്ദനത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് അന്നത്തെ എസ്.ഐ. ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇടതുമുന്നണിയുടെ കൈവശമുള്ള ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.. .

 

Related Articles

- Advertisement -spot_img

Latest Articles