എസ്.ഐ.ആർ. ജോലിഭാരം: ഗുജറാത്തിലും ബി.എൽ.ഒ. ആത്മഹത്യ ചെയ്തു

സൂറത്ത്: ഗുജറാത്തിൽ സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്.ഐ.ആർ.) നടപടികൾക്കായി നിയോഗിച്ച ബൂത്ത് ലെവൽ ഓഫീസറെ (ബി.എൽ.ഒ.) ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. സോമനാഥ് ജില്ലയിലെ കൊടിനാർ ദേവ്ലി സ്വദേശിയും പ്രൈമറി രവിന്ദിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ പ്രൈമറി സ്‌കൂൾ അധ്യാപകനുമായ അരവിന്ദ് വധേറാണ് മാനസിക സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്‌തത്‌.

ജോലിഭാരവും മാനസിക സമ്മർദവും താങ്ങാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. ഇന്ന് രാവിലെയാണ് അരവിന്ദിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ പ്രൈമറി സ്‌കൂൾ അധ്യാപകരുടെ സംഘടന കളക്ടറുമായി കൂടിക്കാഴ്ച നടത്തി.

Related Articles

- Advertisement -spot_img

Latest Articles