ബെംഗളൂരുവിൽ ട്രെയിനിടിച്ച് രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ട്രെയിനിടിച്ച് രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വിദ്യാർഥികൾ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുകയോ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതിനിടയിൽ എതിരെ വന്ന ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ചിക്കബനാവറയിലായിരുന്നു സംഭവം. സപ്തഗിരി കോളജിലെ ബി.എസ്‌.സി നഴ്സിങ് വിദ്യാർത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിൻ (21), റാന്നി സ്വദേശിനി ഷെറിൻ (21) എന്നിവരാണ് മരിച്ചത്. ബിഎസ് സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളാണ് ഇരുവരും

റെയിൽവേ പോലീസും പ്രാദേശിക പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൊബൈലിലോ ഹെഡ്‌സെറ്റിലോ ശ്രദ്ധിച്ചിരുന്നത് കാരണം ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതിരുന്നതാകാം അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles