28.2 C
Saudi Arabia
Wednesday, March 25, 2026
spot_img

ആടുകളെ കൂട്ടത്തോടെ കവർന്നു; തായിഫിൽ പാകിസ്താൻ കവർച്ചാ സംഘം അറസ്റ്റിൽ

തായിഫ്: സൗദി അറേബ്യയിലെ തായിഫിൽ ആടുകളെ കൂട്ടത്തോടെ കവർന്ന കേസിൽ 13 പാകിസ്താൻ സ്വദേശികൾ ഉൾപ്പെട്ട കവർച്ചാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തായിഫിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കന്നുകാലികളെ മോഷ്ടിച്ചതിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ സംഘാംഗങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി തായിഫ് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles