ഉംറ നിർവഹിക്കാനെത്തിയ കാളികാവ് സ്വദേശി റിയാദിൽ മരണപെട്ടു

റിയാദ്: കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ നിലമ്പൂർ സ്വദേശി റിയാദിൽ മരണപെട്ടു.  കാളികാവ് പള്ളിശ്ശേരി വലിയ്യുല്ലാഹി  അലിഹസൻ മുസ്‌ലിയാർ യുടെ മകനും പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായിരുന്ന സി കെ അബ്ദുള്ള മുസ്‌ലിയാരുടെ പത്നി പരേതനും പ്രമുഖ പണ്ഡിതനുമായിരുന്ന സികെ അബ്ദുല്ല മുസ്‌ലിയാരുടെ പത്നി ഖദീജ ഹജ്ജുമ്മയാണ് റിയാദിൽ മരണപെട്ടത്. ഉംറയും സിയാറത്തുകളും മറ്റു സുകൃതങ്ങളും കഴിഞ്ഞു തിരിച്ചു പോകാനായുള്ള തയ്യാറെടുപ്പിലായിരുന്നു. കുടുംബത്തോടൊപ്പം റിയാദിലെ ബന്ധുക്കളെ സന്ദർശിക്കാനായിരുന്നു റിയാദിലെത്തിയിരുന്നത്.

അസുഖ ബാധിതയായി ഒരാഴ്‌ച റിയാദിൽ ചികിത്സയിലായിരുന്നു. ജനാസ നാട്ടിലേക്ക് കൊണ്ടുപോകുന്നതായി ബന്ധുക്കൾ അറിയിച്ചു. മരണാനുബന്ധ നടപടി ക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ ഐസിഎഫ് വെൽഫെയർ വിങ്ങിന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്. മക്കൾ അലിഹസ്സൻ സഖാഫി, മുജീബ് സഖാഫി മരുമകൻ അബ്ദുൽബാരി എന്നിവർ റിയാദിലുണ്ട്.

മക്കൾ: അബദുൽ വഹാബ്, അലിഹസ്സൻ സഖാഫി, ഹിദായത്തുല്ല സഖാഫി, മുജീബ് റഹ്‌മാൻ സഖാഫി, അബ്ദുൽ ഗഫൂർ മുഹ്തദി. മരുമക്കൾ: ഖാരിഅ് നൂറുദ്ദീൻ സഖാഫി, യൂസുഫ് മൗലവി, മുഹമ്മദ് ഫൈസി, അബ്ദുൽബാരി കൊടശേരി

 

 

 

Related Articles

- Advertisement -spot_img

Latest Articles