28.2 C
Saudi Arabia
Wednesday, March 25, 2026
spot_img

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളുടെ വിധി ഇന്ന്

കൊച്ചി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ, എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്.

2017 ഫെബ്രുവരി 17-നാണ് തൃശൂരിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന നടിക്കുനേരെ ആക്രമണമുണ്ടായത്. ആക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ടു​ള്ള വിരോധം തീർക്കാൻ ദിലീപും പൾസർ സുനിയും ചേർന്ന് ഗൂഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് അന്വേ​ഷ​ണ സം​ഘം കണ്ടെത്തിയത്. പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍ഗീ​സാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കിയത്. ഈ വിധിയിലൂടെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് താൽക്കാലിക പരിസമാപ്തിയാകും.

 

Related Articles

- Advertisement -spot_img

Latest Articles