നടിയെ ആക്രമിച്ച കേസ്; വിധിക്ക് മുൻപ് ജഡ്ജിയുടെ കർശന താക്കീത്

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും കർശന മുന്നറിയിപ്പ് നൽകി. കോടതി നടപടികളെ വളച്ചൊടിച്ചോ അപകീർത്തിപ്പെടുത്തുന്ന രീതിയിലോ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. കൂടാതെ, ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ (നിപുൺ സക്സേന കേസ്) കർശനമായി പാലിക്കണമെന്നും ജഡ്ജി ഓർമ്മിപ്പിച്ചു.

വിധിക്ക് മുന്നോടിയായുള്ള പ്രതികളുടെ പ്രതികരണത്തിൽ, ഒന്നാം പ്രതി പൾസർ സുനി (സുനിൽകുമാർ) അമ്മയെ പരിപാലിക്കാൻ ശിക്ഷയിൽ ഇളവ് നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ, താൻ നിരപരാധിയാണെന്നും ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കിടന്നതെന്നും പറഞ്ഞ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശിക്ഷയിൽ ഇളവ് അഭ്യർത്ഥിച്ചത്. നടൻ ദിലീപിനെ ഡിസംബർ 8-ന് കോടതി ഈ കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles