മസാല ബോണ്ട്; ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ

കൊച്ചി: മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ ഹരജി നൽകി. കിഫ്ബി നൽകിയ സമാനമായ ഹരജിയിൽ നോട്ടീസിൻമേലുള്ള തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ ഈ ഹരജി പരിഗണിക്കും.

2019-ൽ മസാല ബോണ്ട് വഴി സമാഹരിച്ച തുകയിൽ 466.92 കോടി രൂപ ഭൂമി വാങ്ങാൻ വിനിയോഗിച്ചത് ‘ഫെമ’ (FEMA) നിയമത്തിന്റെ ലംഘനമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. നവംബർ മാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം എന്നിവർക്ക് ഇ.ഡി നോട്ടീസ് അയച്ചത്. മസാല ബോണ്ട് കേസിൽ ഇ.ഡി നോട്ടീസിൻമേലുള്ള തുടർനടപടികൾ ഹൈക്കോടതി നേരത്തെ മൂന്ന് മാസത്തേക്ക് തടഞ്ഞിരുന്നു. കേന്ദ്ര ഏജൻസിയുടെ ആരോപണങ്ങൾക്ക് ഇ.ഡി വിശദമായ മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഹരജിയും നാളെ കോടതിക്ക് മുന്നിലെത്തുന്നത്.

Related Articles

- Advertisement -spot_img

Latest Articles