പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത തകർക്കുന്നു എന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ‘വിജി റാംജി’ ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷം ശക്തമായ കടന്നാക്രമണം നടത്തി. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതും, സാമ്പത്തിക ബാധ്യതയുടെ 40 ശതമാനം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.

ഇതുവരെ തൊഴിലുറപ്പ് കൂലി പൂർണ്ണമായും കേന്ദ്രമാണ് നൽകിയിരുന്നത് എങ്കിൽ, പുതിയ നിയമം വരുന്നതോടെ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഓരോ വർഷവും 2000 കോടി രൂപയിലധികം അധിക ബാധ്യതയുണ്ടാകുമെന്ന് എംപിമാർ ചൂണ്ടിക്കാട്ടി. പഞ്ചായത്തുകളുടെ അധികാരം കവർന്നെടുത്ത് കേന്ദ്ര നിയന്ത്രണത്തിലാക്കുന്ന ഈ ബില്ലിനെതിരെ ഗാന്ധിജിയുടെ ചിത്രങ്ങളുമായാണ് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധിച്ചത്. .

കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി നിർത്തിവെക്കാനുള്ള വ്യവസ്ഥ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബില്ലിനെതിരെ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ശക്തമായ പ്രതിരോധം തുടരാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

Related Articles

- Advertisement -spot_img

Latest Articles