തബൂക്ക്: സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ സ്‌കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർഥിനികൾക്ക് പരിക്ക്. ഉംലജിലെ നബത് ഗ്രാമത്തിന് സമീപമുള്ള അൽശദഖ് റോഡിലാണ് അപകടം നടന്നത്. അപകടസമയത്ത് ബസിനുള്ളിൽ 46 വിദ്യാർഥിനികൾ ഉണ്ടായിരുന്നു.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് റോഡിലുണ്ടായ വലിയ വിള്ളലുകളും തകരാറുകളുമാണ് ബസ് മറിയാൻ കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ കേടുപാടുകൾ പരിഹരിക്കുന്നതിലുണ്ടായ കാലതാമസമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും അവർ ആരോപിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവസ്ഥലത്തെത്തിയ സുരക്ഷാ വകുപ്പുകൾ അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.



