20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

പ്രാസ്ഥാനിക മുന്നേറ്റത്തിന് കരുത്ത് പകർന്ന് സംയുക്ത സംഗമം

ജിദ്ദ: ഐസിഎഫ് സൗദി വെസ്റ്റ് ചാപ്റ്റർ ക്യാബിനറ്റ് & ഐസിഎഫ് ഖുൻഫുദ റീജിയൻ ക്യാബിനറ്റും സംയുക്ത റൗണ്ട് ടേബ്ൾ മീറ്റിംഗ് വിസാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിനും ഘടകങ്ങളുടെ നിലവിലെ സാഹചര്യങ്ങളും പദ്ധതി പ്രവർത്തനങ്ങളും വിലയിരുത്തുന്നതും ലക്ഷ്യം വെച്ചാണ് റൗണ്ട് ടേബ്ൾ സംയുക്ത ക്യാബിനറ്റ് മീറ്റ് സംഘടിപ്പിച്ചത്.

ഐസിഎഫ് സൗദി വെസ്റ്റ് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ഐസിഎഫ് നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ, നാഷണൽ എക്കണോമിക്സ് സെക്രട്ടറി അബ്ദുൽ സലാം കുറ്റ്യാടി എന്നിവർ റീജിയൻ നേതാക്കളുമായി സംവദിച്ചു.. പരിപാടിയിൽ ഐസിഎഫ് സൗദി വെസ്റ്റ് ചാപ്റ്റർ നേതാക്കളായ അബ്ദുൽ നാസർ അൻവരി , അബൂ മിസ്ബാഹ് ഐക്കരപ്പടി, എൻ .പി. എം ഷാഫി ബാഖവി മീനടത്തൂർ, മൊയ്തീൻ മാവൂർ, മുഹമ്മദലി മാസ്റ്റർ , അബ്ദുൽ സത്താർ പതിമംഗലം എന്നിവർ സംബന്ധിച്ചു.

സംഗമം ഹൃദ്യവും, മനസ്സിനും ശരീരത്തിനും പൂർവ്വോപരി ഊർജ്ജ്വവും, നേതാക്കളുമായി പരസ്പരം ഉള്ള് തുറന്ന് സംഘടന പ്രവർത്തനങ്ങളുടെ ജയപരാചയങ്ങൾ വിലയിരുത്താനും പരസ്പര ബന്ധത്തിന് ആക്കം കൂട്ടുന്നതുമായിരുന്നുവെന്ന് ഐ സി എഫ് ഖുൻഫുദ റീജിയൻ നേതാക്കളായ ഉമറുൽ ഫാറൂഖ് സഖാഫി, കുഞ്ഞുമുഹമ്മദ്, ഹസ്സൻ ഹാജി, റാഷിദ് ഫാളിലി എന്നിവർ അഭിപ്രായപ്പെട്ടു.

ചാപ്റ്റർ വെൽഫെയർ സെക്രട്ടറി അബൂമിസ് ബാഹ് ഐക്കരപ്പടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിന് ചാപ്റ്റർ എക്കണോമിക്സ് സെക്രട്ടറി മുഹമ്മദലി മാസ്റ്റർ സ്വാഗതവും റീജിയൻ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles