24.3 C
Saudi Arabia
Sunday, April 12, 2026
spot_img

ഫസൽ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ

തലശ്ശേരി: നീണ്ട ഇടവേളയ്ക്ക് ശേഷം തലശ്ശേരി നഗരസഭയുടെ അമരത്തേക്ക് കാരായി ചന്ദ്രശേഖരൻ വീണ്ടും തിരിച്ചെത്തി. എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം ഭൂരിപക്ഷം തെളിയിച്ചതിനെത്തുടർന്ന് നഗരസഭാ അധ്യക്ഷനായി ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു. വരണാധികാരിക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ സി.പി.എം നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് പങ്കെടുത്തത്.

ഫസൽ വധക്കേസിലെ നിയമക്കുരുക്കുകൾ കാരണം വർഷങ്ങളായി തലശ്ശേരിയിൽ പ്രവേശിക്കാൻ കഴിയാതിരുന്ന കാരായി ചന്ദ്രശേഖരന്, കോടതി ഇളവുകൾ അനുവദിച്ചതോടെയാണ് നഗരഭരണത്തിന്റെ തലപ്പത്തേക്ക് തിരിച്ചുവരാൻ വഴിതെളിഞ്ഞത്.

നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ വേഗത നൽകുമെന്നും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. നേരത്തെ നഗരസഭ അധ്യക്ഷനായിരുന്നപ്പോഴും മികച്ച ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാരായിയുടെ മടങ്ങിവരവ് തലശ്ശേരിയിലെ പാർട്ടി സംവിധാനത്തിന് വലിയ കരുത്തുപകരുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. അതേസമയം, ക്രിമിനൽ കേസ് പ്രതിയെ അധ്യക്ഷനാക്കുന്നതിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles