കരിപ്പൂരിൽ മുന്നറിയിപ്പില്ലാതെ സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി; ദുരിതത്തിലായി 160ഓളം യാത്രക്കാർ

മലപ്പുറം: കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന SG-143 വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. സാങ്കേതിക തകരാറുകൾ മൂലമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് സ്പൈസ്‌ജെറ്റ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം.

ഇന്നലെ രാത്രി 9.35-ന് പുറപ്പെടേണ്ടിയിരുന്ന ഈ വിമാനം സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഇന്ന് ഉച്ചയ്ക്കത്തേക്ക് പുനഃക്രമീകരിക്കുകയായിരുന്നു . എന്നാൽ വിമാനത്താവളത്തിൽ എത്തിച്ചേർന്ന 160-ഓളം വരുന്ന യാത്രക്കാരുടെ മൊബൈലിലേക്ക് ബോർഡിംഗ് സമയത്തിന് തൊട്ടുമുമ്പ് വിമാനം റദ്ദാക്കിയെന്ന സന്ദേശം എത്തുകയായിരുന്നു. പകരം യാത്രാസൗകര്യങ്ങൾ ഒരുക്കാനോ വ്യക്തമായ വിവരങ്ങൾ നൽകാനോ എയർലൈൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

Related Articles

- Advertisement -spot_img

Latest Articles