27.6 C
Saudi Arabia
Sunday, April 12, 2026
spot_img

പാലാ നഗരസഭക്ക് ഇളംതലമുറയുടെ കരുത്ത്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സൺ

പാലാ: പാലാ നഗരസഭയുടെ അധ്യക്ഷയായി യു.ഡി.എഫ് സ്ഥാനാർത്ഥി ദിയ പുളിക്കക്കണ്ടം അധികാരമേറ്റു. വെറും 21 വയസ്സുകാരിയായ ദിയ, പാലാ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ എന്ന നേട്ടത്തോടെയാണ് ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെ പങ്കെടുത്തു. നഗരസഭയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ തമ്മിൽ കടുത്ത മത്സരം നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ദിയ വിജയിച്ചത്. കൗൺസിലർ ജിമ്മി പുളിക്കക്കണ്ടത്തിന്റെ മകളാണ് ദിയ.

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഭരണപ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ടാണ് പാലാ നഗരസഭയിൽ പുതിയ ഭരണസമിതി അധികാരത്തിൽ വരുന്നത്. നഗരത്തിന്റെ വികസനത്തിന് യുവത്വത്തിന്റെ വേഗതയും പുത്തൻ ആശയങ്ങളും നൽകുമെന്ന് ചുമതലയേറ്റ ശേഷം ദിയ പ്രതികരിച്ചു. വിദ്യാഭ്യാസ മേഖലയിലും പശ്ചാത്തല സൗകര്യ വികസനത്തിലും മുൻഗണന നൽകുമെന്നും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനാണ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പാലായിലെ രാഷ്ട്രീയ മാറ്റത്തെ പ്രതീക്ഷയോടെയാണ് വോട്ടർമാർ കാണുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles