20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ മരണപെട്ടു

റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരണപെട്ടു. കോഴിക്കോട് കോവൂർ സ്വദേശി സാലിഹാണ് മരണപ്പെട്ടത്. ഗുറാബിയിലെ താമസ സ്ഥലത്ത് വെച്ചയായിരുന്നു മരണം. ഐസിഎഫ് ഗുറാബി അമൽ യൂണിറ്റ് പ്രവർത്തകനായിരുന്നു.

റിയാദിലെ സാമൂഹിക രംഗത്ത് സജീവമായി രുന്ന സാലിഹിന്റെ മരണം ഞട്ടലോടെയാണ് റിയാദിലെ പ്രവാസി സമൂഹം കേട്ടത്. വെള്ളിയാഴ്‌ച ബത്ഹയിൽ നടന്ന ആർ എസ് സി സാഹിത്യോത്സവിൽ സജീവമായി പങ്കെടുക്കുകയും ജേതാക്കൾക്ക് സമ്മാനവിതരണം നിർവഹിക്കുകയും ചെയ്‌തിരുന്നു.

കുടുംബത്തോടൊപ്പം റിയാദിൽ താമസിക്കുന്ന സാലിഹിന് രണ്ട് കുട്ടികളുണ്ട്. ഭാര്യ: ഷംന ഗുറാബി ഹാദിയ ടീം ഉമൈറ കൂടിയാണ് മക്കൾ: ഫാത്തിമ ലിയ, മരണാനുബന്ധ നടപടിക്രമകൾ ഐസിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles