അൽ അസ്ഹർ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു

ജുബൈൽ: അൽ അസ്ഹർ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉൾക്കൊള്ളുന്ന അസ്ഹർ ഫെസ്റ്റ് സമാപിച്ചു. വിവിധയിനം കലാകായിക പരിപാടികൾ നടന്നു. ഗാനാലാപനം പ്രസംഗങ്ങൾ തുടങ്ങി നിരവധി മത്സര പരിപാടികൾ അരങ്ങേറി. കിഡ്സ് വിഭാഗത്തിന്റെ ആകർഷണീയമായ ഫ്ലവർ ഷോ, സമാപനത്തോടനുബന്ധിച്ച് നടന്ന ഹൃദ്യമായ ദഫ് പ്രോഗ്രാമും ശ്രദ്ധേയമായി.

അമ്പത്തിരണ്ട് ഇനങ്ങളിലായി നടന്ന മത്സരപരാ പരിപാടിയിൽ 150 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ചു.
അബ്ദുൽ കരീം ഖാസിമി ഉദ്ഘാടനം ചെയ്തു. ഉമർ സഖാഫി മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി.
അബ്ദുൽ ജബ്ബാർ ആലപ്പുഴ അധ്യക്ഷനായിരുന്നു. ശരീഫ് മണ്ണൂർ,ജലീൽ കൊടുവള്ളി, താജുദ്ദീൻ തൃശ്ശൂർ ,അഷ്റഫ് സഖാഫി, ജാഫർ കൊടിഞ്ഞി, സൈനുദ്ദീൻ നഈമി, ഷാനവാസ് എന്നിവർ സന്നിഹിതരായിരുന്നു. റഫീഖ് മരഞ്ചാട്ടി സ്വാഗതവും മഹറൂഫ് മേൽമുറി നന്ദിയും പറഞ്ഞു

Related Articles

- Advertisement -spot_img

Latest Articles