17.2 C
Saudi Arabia
Tuesday, February 10, 2026
spot_img

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (PPA) ജിദ്ദ ക്ക് പുതിയ നേതൃത്വം

ജിദ്ദ: പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാംസ്‌കാരിക ഉന്നമനത്തിനുമായി 24 വര്‍ഷമായി ജിദ്ദയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ (PPA) പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി പ്രൊഫസറും ഐ.ഐ.എസ്.ജെ. മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ ഡോ. ശബ്‌ന ശാഫി ഉദ്ഘാടനം ചെയ്തു. പി.പി.എ. വനിതാ വിംഗ് കണ്‍വീനര്‍ സിമി അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. അഡൈ്വസറി ബോര്‍ഡ് അംഗം അബ്ദുല്‍ ഖാദര്‍ മുണ്ടപ്പിള്ളി ഭാരവാഹി പ്രഖ്യാപനം നടത്തി. 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികള്‍: ബഷീര്‍ കുപ്പിയാന്‍ (പ്രസിഡന്റ്), അനസ് അരിമ്പാശ്ശേരി (വൈസ് പ്രസിഡന്റ്), ഷിഹാബ് അലിയാര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാഫി വെളുത്തേടത്ത്, ഷഹീര്‍ അയ്മനകൂടി (ജോയിന്റ് സെക്രട്ടറിമാര്‍), ഹിജാസ് കണേലി (ട്രഷറര്‍), സുബൈര്‍ കൊറ്റാലിക്കുടി (രക്ഷാധികാരി) എന്നിവരെയും മറ്റു ഭാരവാഹികളായി മീഡിയ സെക്രട്ടറി: ജമാല്‍ മീരാന്‍, വെല്‍ഫെയര്‍ & പി.ആര്‍. സെക്രട്ടറിമാര്‍: ഉബൈദ് കൂലിയാടന്‍, മാഹിന്‍ഷാ പാലക്കല്‍, തന്‍സീം പുത്തുക്കാരന്‍, പ്രോഗ്രാം ഓര്‍ഗനൈസിങ് കമ്മിറ്റി: ആസിഫ് കെ. അയ്മനകൂടി, ഫസ്ലിന്‍ അബ്ദുല്‍ ഖാദര്‍, അന്‍സാര്‍ കാഞ്ഞിരത്തിങ്കല്‍, അഡൈ്വസറി ബോര്‍ഡ്: കൊച്ചുമുഹമ്മദ് കരിമ്പനക്കല്‍, അബ്ദുല്‍ ഖാദര്‍ മുണ്ടപ്പിള്ളി, മക്കാര്‍ കുഞ്ഞ് കാണേമ്പിള്ളി എ്ന്നിവരെയും മറ്റു ഭാരവാഹികളായി സിദ്ധിക്ക് ചേറ്റുകുടിയില്‍, സബീര്‍ സ്രാമ്പിക്കല്‍, അന്‍സാദ് പുതുപ്പറമ്പില്‍, അഫ്‌സല്‍ മീരാകുട്ടി, മുഹമ്മദ് ഫൈസല്‍ ചെറുപ്പുള്ളി, ഷാരിഖ് സയ്ദ് അലി, നസീര്‍ ചെട്ടിമൂല, റുക്‌നുദ്ധീന്‍ മാലിക് തേനൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സിമി അബ്ദുല്‍ ഖാദര്‍ ലേഡീസ് വിംഗ് ക്യാപ്റ്റനായി തുടരും. ജാസ്മിന്‍ ഷാഫി, സൂമി അസീസ്, അമീന തന്‍സീം, ഫമിന ഹിജാസ്, ലുബ്ന അനസ്, ആശ ഷിഹാബ്, ഫാത്തിമ്മ അന്‍സാര്‍, നിഖിത ഫസ്ലിന്‍, ഫെമിയ പരീത് എന്നിവരെ വനിതാ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കല-കായിക-സാംസ്‌കാരിക രംഗങ്ങളിലും സംഘടന കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

 

 

 

Related Articles

- Advertisement -spot_img

Latest Articles