തൂങ്ങിമരിക്കുന്നതായി ‘റീൽ’ ചിത്രീകരിച്ചു; ഉത്തർപ്രദേശിൽ 27-കാരിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ 27-കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്ന വീഡിയോ പകർത്തുന്നതിനിടെ അബദ്ധത്തിൽ കുരുക്ക് മുറുകിയാണ് യുവതി മരിച്ചത്. ചിത്രീകരണത്തിനിടെ സംഭവിച്ച യാദൃശ്ചികമായ അപകടമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു.

വീട്ടിലെ മുറിക്കുള്ളിൽ ഫാനിൽ കെട്ടിയിട്ട ഷാളിൽ കുരുക്കിട്ട് വീഡിയോ പകർത്തുകയായിരുന്നു മോഹിനി. എന്നാൽ അഭിനയത്തിനിടെ കാൽ വഴുതി കുരുക്ക് കഴുത്തിൽ മുറുകുകയായിരുന്നു. വീട്ടുകാർ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. അപകടകരമായ രീതിയിലുള്ള വീഡിയോകൾ ചിത്രീകരിക്കുന്നതിനെതിരെ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 

Related Articles

- Advertisement -spot_img

Latest Articles