റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. എംബസി പരിസരത്ത് സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായും സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിയാദിലുള്ള എല്ലാ അമേരിക്കൻ പൗരന്മാരും എത്രയും വേഗം സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കണമെന്നും ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും മാറിനിൽക്കണമെന്നും എംബസി പുറത്തിറക്കിയ അടിയന്തര സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മേഖലയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം പടരുന്നതിനിടെയാണ് നയതന്ത്ര കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൗദി സുരക്ഷാ സേനയും യുഎസ് സെക്യൂരിറ്റി വിഭാഗവും സംയുക്തമായി ശ്രമിച്ചുവരികയാണ്. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എംബസി അറിയിച്ചു. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും യുഎസ് അധികൃതർ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles