32.5 C
Saudi Arabia
Monday, March 16, 2026
spot_img

ഒരു മണിക്കൂറിനുള്ളിൽ 35 ഡ്രോണുകൾ വെടിവെച്ചിട്ടു; സൗദി അറേബ്യയുടെ ശക്തമായ വ്യോമപ്രതിരോധം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് എത്തിയ 35 ഡ്രോണുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ തകർത്ത് സൗദി പ്രതിരോധ സേന. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അതിർത്തികൾക്ക് നേരെ ഉണ്ടായ വലിയ തോതിലുള്ള ഈ ഡ്രോൺ ആക്രമണത്തെ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു.

ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ആകാശത്തുവെച്ച് നശിപ്പിച്ചത്. ഈ ആക്രമണശ്രമങ്ങളിൽ രാജ്യത്ത് എവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ സൈന്യം സുസജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles