28.1 C
Saudi Arabia
Sunday, March 22, 2026
spot_img

യുഎഇയിൽ ഇനി ‘വീട്ടമ്മ’യില്ല; അമ്മമാർക്ക് ഇനി ‘തലമുറകളുടെ ശില്പി’ എന്ന പദവി

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ഇനി മുതൽ ഔദ്യോഗിക രേഖകളിൽ ‘വീട്ടമ്മ’ എന്ന പ്രയോഗം ഉണ്ടാകില്ല. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അമ്മമാർ നൽകുന്ന സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച്, അവർക്ക് ‘തലമുറകളുടെ ശില്പി’ എന്ന പുതിയ പദവി നൽകാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
2026 മാർച്ച് 21 ശനിയാഴ്ചയാണ് ഈ ചരിത്രപരമായ പ്രഖ്യാപനം ഉണ്ടായത്.

സമൂഹത്തിന്റെ അടിത്തറ പാകുന്നതിൽ അമ്മമാർ വഹിക്കുന്ന നിർണ്ണായക പങ്കിനെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ഇനി മുതൽ രാജ്യത്തെ എല്ലാ ഔദ്യോഗിക രേഖകളിലും ഫോമുകളിലും ‘വീട്ടമ്മ’ എന്നതിന് പകരം ‘തലമുറകളുടെ ശില്പി’ എന്ന ബഹുമാനപുരസ്സരമായ പദവിയാകും ഉപയോഗിക്കുക.

സ്ത്രീ ശാക്തീകരണത്തിലും കുടുംബ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും യുഎഇ മാതൃകാപരമായ ചുവടുവെപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles