കാറ്റും മഴയും; ഹഫർ അൽ ബാത്തീനിൽ മരണപ്പെട്ട യുപി സ്വദേശിയുടെ ജനാസ ഖബറടക്കി

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീന് സമീപമുള്ള മരുഭൂമിയിൽ പെരുന്നാളിന് രണ്ട് ദിവസം മുമ്പ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെന്റ് തകർന്നു വീണതിനെ തുടർന്ന് ഒരു ആട്ടിടയൻ മരണപ്പെട്ടു.ഉത്തർപ്രദേശ് സ്വദേശിയായ 44 കാരൻ അബ്ദുൽ മൊയ്‌ദീൻ ആണ് മരണപെട്ടത്.

ഹഫർ അൽ ബാത്തീനിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് സംഭവം നടന്നത്. ശക്തമായ കാറ്റിന്റെയും മഴയുടെയും ആഘാതത്തിലാണ് ടെന്റ് തകർന്ന് വീണ് അപകടം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഹഫർ അൽ ബാത്തീനിൽ ഖബർ അടക്കി.

മരുഭൂമി മേഖലകളിൽ താമസിക്കുന്നവർ കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles