31.6 C
Saudi Arabia
Saturday, May 2, 2026
spot_img

പയ്യന്നൂരിൽ പി.വി അൻവർ- വി. കുഞ്ഞികൃഷ്ണൻ കൂടിക്കാഴ്ച; വടക്കൻ കേരളത്തിൽ പുതിയ രാഷ്ട്രീയ നീക്കമെന്ന് വിലയിരുത്തൽ

കണ്ണൂർ: സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പയ്യന്നൂർ വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിൽ വെച്ചായിരുന്നു ഈ സുപ്രധാന സന്ദർശനം. എൽഡിഎഫ് മുന്നണി വിട്ട ശേഷം തൃണമൂൽ കോൺഗ്രസിൽ ചേരുകയും എന്നാൽ അധികം വൈകാതെ അവിടെനിന്നും രാജിവെക്കുകയും ചെയ്ത അൻവർ, തന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദത്തെത്തുടർന്ന് പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുന്ന വി. കുഞ്ഞികൃഷ്ണൻ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്. കുഞ്ഞികൃഷ്ണനെപ്പോലുള്ള ജനകീയ നേതാക്കൾ പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടുന്നു എന്ന ആരോപണം അൻവർ നേരത്തെയും ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഇടതുപക്ഷത്ത് അസംതൃപ്തരായി കഴിയുന്ന നേതാക്കളെയും പ്രവർത്തകരെയും ഏകോപിപ്പിച്ച് വടക്കൻ കേരളത്തിൽ സ്വാധീനമുറപ്പിക്കാനുള്ള അൻവറിന്റെ ശ്രമമാണിതെന്ന് കരുതപ്പെടുന്നു. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും ഗൗരവതരമായ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് ലഭിക്കുന്ന വിവരം.

സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പി.വി അൻവർ ഇതൊരു വ്യക്തിപരമായ സന്ദർശനം മാത്രമാണെന്ന് പ്രതികരിച്ചു. കുഞ്ഞികൃഷ്ണനെ കാണാൻ എത്തിയതാണെന്നും ഇതിൽ മറ്റ് രാഷ്ട്രീയ അർഥങ്ങൾ ഇല്ലെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. എങ്കിലും, വടക്കൻ കേരളത്തിൽ രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാൻ ശ്രമിക്കുന്ന അൻവറിന് കുഞ്ഞികൃഷ്ണനെപ്പോലൊരാളുടെ പിന്തുണ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ

 

Related Articles

- Advertisement -spot_img

Latest Articles