പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടു. ഉന്നക്കാവ് സ്വദേശിയായ കുഞ്ഞുമോൻ (55) ആണ് അപകടത്തിൽ മരിച്ചത്. ടിപ്പർ ലോറി കഴുകുന്നതിനിടെ വാഹനം അപ്രതീക്ഷിതമായി പിന്നോട്ട് നീങ്ങിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.

പിന്നോട്ട് നീങ്ങിയ വാഹനത്തെ നിയന്ത്രിക്കാനായി കുഞ്ഞുമോൻ ഓടിക്കയറി ശ്രമിച്ചുവെങ്കിലും ലോറി നിയന്ത്രണം വിട്ട് താഴെ റോഡിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് ഇദ്ദേഹം മരണപ്പെട്ടത്. സംഭവത്തിൽ പെരുമ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles