ജിദ്ദയിൽ ഐ.സി.എഫ് – ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ ഓഫീസ് പ്രവർത്തനമാരംഭിച്ചു.

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഐസിഎഫ് – ആർഎസ് സി സംയുക്തമായി ഒരുക്കുന്ന ഹജ്ജ് വളണ്ടിയർ കോർ ഓഫീസ് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. ജിദ്ദ വിമാനത്താവളങ്ങളിൽ എത്തുന്ന തീർത്ഥാടകരെ സ്വീകരിക്കുന്നതിനും അവർക്ക് ആവശ്യമായ മറ്റ് അനുബന്ധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. ഐസിഎഫ് നാഷണൽ സെക്രട്ടറി മുജീബ് എ ആർ നഗർ, ആർഎസ് സി നാഷണൽ ചെയർമാൻ നൗഫൽ മുസ്ലിയാർ, മുഹ്സിൻ സഖാഫി എന്നിവർ ചേർന്ന് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സീസണിലെ ആദ്യ ഹജ്ജ് സംഘം മദീനയിൽ എത്തിയത് മുതൽ തന്നെ വളണ്ടിയർമാർ സേവന രംഗത്തുണ്ട്.

വഴിതെറ്റുന്ന തീർത്ഥാടകർക്ക് വഴികാട്ടിയായും, ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വീൽചെയർ സൗകര്യം ലഭ്യമാക്കിയും, അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സഹായവും മരുന്നുകളും എത്തിച്ചും വിപുലമായ പ്രവർത്തനങ്ങളാണ് വളണ്ടിയർ കോർ നടത്തുന്നത്. ഭക്ഷണ കിറ്റുകളുടെ വിതരണത്തിന് പുറമെ, ഹജ്ജ് കർമ്മങ്ങളും ലൊക്കേഷനുകളും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ‘ലബ്ബൈക്ക് ആപ്പ്’ സേവനവും വളണ്ടിയർമാർ തീർത്ഥാടകർക്ക് നൽകുന്നുണ്ട്. ചടങ്ങിൽ ആർഎസ് സി ഗ്ലോബൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ, സ്വാദിഖ് ചാലിയാർ, അബൂമിസ്ബാഹ് ഐക്കരപ്പടി, റഷീദ് പന്തല്ലൂർ, ആഷിക് ശിബിലി എന്നിവർ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles