പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; ‘വിഷൻ 2031’ നൂറ് ദിന കർമപരിപാടികളുമായി വിഡിഎസ്

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി മുഖ്യമന്ത്രി വി.ഡി. സതീശൻ. 2026 ആഗസ്റ്റ് 31-നകം കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളും നവംബർ 30 വരെ ദീർഘിപ്പിക്കാൻ പി.എസ്.സിക്ക് സർക്കാർ നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നിയമന നടപടികൾ തടസ്സപ്പെട്ടത് കണക്കിലെടുത്താണ് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാകുന്ന ഈ തീരുമാനം കൈക്കൊണ്ടത്.

തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ‘വിഷൻ 2031’ എന്ന പേരിൽ പ്രത്യേക പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഓരോ വകുപ്പിനും നൽകേണ്ട വാഗ്ദാനങ്ങൾ വിഭജിച്ച് നൽകും. കൂടാതെ, പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ ഒന്നുമുതൽ നൂറ് ദിന കർമപരിപാടി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles