അയൂബ് അസ്ഹരിയുടെ ജനാസ നാളെ നാട്ടിലെത്തും; ചെലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട മലപ്പുറം വൈലത്തൂർ മണ്ണാറക്കൽ സ്വദേശി കൈതക്കാട്ടിൽ അയൂബ്‌ അസ്ഹരി യുടെ ജനാസ വ്യാഴാഴ്‌ച രാത്രി എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്കയക്കും. വെള്ളിയാഴ്‌ച രാവിലെ 7.35ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ജനാസ ബന്ധുക്കളും ഐസിഎഫ് സാന്ത്വനം പ്രവർത്തകരും ഏറ്റുവാങ്ങും. വൈലത്തൂർ ചെലവിൽ ജുമാ മസ്ജിദിൽ ജുമുഅക്ക് മുന്നെ ഖബറടക്കും. റിയാദിൽ താമസസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അയൂബ് അസ്ഹരിയുടെ മരണം. നാട്ടിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് തിരികെ റിയാദിൽ എത്തിയിട്ട് മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സമുച്ചയമായ മഅദിൻ സ്ഥാപനങ്ങളുടെ താൽക്കാലിക ഓർഗനൈസറായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.

പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: റുമൈസ. റസീൻ റബീഅ്, റാസി ആയിഷ എന്നിവർ മക്കളാണ്. റിയാദിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം അസീസിയ ഡിവിഷൻ ദാറുൽ ബൈദാ യൂണിറ്റ് ഐ.സി.എഫ് പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിരുന്നു. മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടിക്രമങ്ങൾ റിയാദ് ഐ.സി.എഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം ഇ ആർ ടി സെക്രട്ടറി അബ്ദുറസാഖ് വയലക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂർത്തിയാക്കിയത്.

 

Related Articles

- Advertisement -spot_img

Latest Articles