ട്വന്റി-20 വിട്ട് അഖിൽ മാരാർ; സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനം

കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടി വിട്ടു. പാർട്ടിയിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്നും ഇനിയും മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഖിൽ മാരാരിന്റെ പടിയിറക്കം. ബി.ജെ.പിയുമായോ എൻ.ഡി.എയുമായോ ട്വന്റി-20യുമായോ ഇനി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, സ്വതന്ത്ര നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി-20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് തന്നെ വഞ്ചിച്ചതായി അദ്ദേഹം ആരോപിച്ചു.

കൊട്ടാരക്കര സീറ്റിൽ മത്സരിപ്പിക്കാമെന്ന് ഉറപ്പുനൽകിയാണ് തന്നെ പാർട്ടിയിലെത്തിച്ചതെന്ന് അഖിൽ മാരാർ പറഞ്ഞു. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് പറ്റിക്കുകയും ഒടുവിൽ തൃക്കാക്കരയിൽ മത്സരിപ്പിക്കുകയുമായിരുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് സാബു എം. ജേക്കബ് ട്വന്റി-20യെ ഉപയോഗിക്കുന്നത്. തൃക്കാക്കരയിൽ പാർട്ടിക്ക് സ്വന്തമായി ഒരു ഓഫീസ് പോലുമുണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിക്കാൻ രണ്ടുപേർ മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ബി.എം.ഡബ്ല്യു കാർ വിറ്റാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്തിയത്. ബി.ജെ.പിയിൽ നിന്ന് സാബു എം. ജേക്കബ് വൻ തുക കൈപ്പറ്റിയിട്ടുണ്ടെന്നും കൊട്ടാരക്കരയിൽ മത്സരിച്ച് ജയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും മാരാർ വെളിപ്പെടുത്തി.

 

 

Related Articles

- Advertisement -spot_img

Latest Articles